Tuesday, December 11, 2012

പ്രഭാത പ്രാര്‍ത്ഥന

ഈ പ്രഭാതത്തില്‍ 11.12.2012..

തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ. ഈശോയെ ഈ പ്രഭാതത്തില്‍ അങ്ങയുടെ കരങ്ങളില്‍ നിന്നും ഞാന്‍ ഇന്നത്തെ ജീവനും ജീവിതവും സ്വീകരിക്കുന്നു. നന്ദി നിറഞ്ഞ ഹൃദയത്തോടെ എല്ലാ സൃഷ്ടികളോടും ചേര്‍ന്ന് ഞാനും അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു. എനിക്ക് തിരികെ തരുവാന്‍ ഒന്നുമില്ലെങ്കിലും എന്റെ ജീവിതത്തില്‍ നിനും ഒന്നും തിരികെ പ്രതീക്ഷിക്കാതെ എന്നെ എന്നും സ്നേ...

ഹിക്കുന്ന അങ്ങയെ എന്നും പാടിസ്തുതിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ദിവസവും ഞാന്‍ അനുഭവിക്കുന്ന അങ്ങയുടെ സ്നേഹവും കരുണയും ഒക്കെ എങ്ങനെ എനിക്ക് മറക്കാനാവും.. ഞാന്‍ മറന്നാലും എന്നെ മറക്കാതെ കൈവെള്ളയില്‍ കാത്തു സൂക്ഷിക്കുന്ന അങ്ങയെ സ്നേഹിച്ചു എന്നും ജീവിക്കാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍.. അപ്രകാരം ഭാഗ്യം ലഭിച്ച വിശുദ്ധര്‍ എത്രയോ ഭാഗ്യവാന്മാര്‍. എന്നെ കൈപ്പിടിച്ച്‌ നടത്തുവാന്‍ സ്വന്തം അമ്മയെയും എനിക്ക് നല്ലത് ചൊല്ലിത്തരുവാന്‍ വിശുദ്ധരെയും അങ്ങ് നല്‍കി.. ഞാന്‍ എന്റെ ആത്മീയ യാത്രയില്‍ തളരാതെ പതറാതെ നടക്കുവാന്‍ കുമ്പസാരവും പരിശുദ്ധ കുര്‍ബാനയും എനിക്ക് നല്‍കി. ഈശോയെ ഇതിനൊക്കെ ഞാന്‍ അര്‍ഹനാണോ... ഈശോയെ.. നീ കാണുന്നുണ്ട് എന്നെ... എന്റെ ചിന്തകളെയും വാക്കുകളെയും പ്രവര്‍ത്തികളെയും.. ഈശോയെ, എത്ര തവണയാണ് അങ്ങയെ മനപൂര്‍വം മറന്നു ഈ ലോകത്തിന്റെ വഴികളിലേക്ക് ഞാന്‍ പോയത്.. കുമ്പസാരക്കൂട് എന്നെ അനുതാപത്തിനായി വിളിച്ചിട്ടും ഒഴിഞ്ഞുമാറി ഞാന്‍. ഇത് എന്റെ ശരീരമാകുന്നു ..നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്ന് പുരോഹിതന്‍ വിശുദ്ധ അള്‍ത്താരയില്‍ നിന്നും കുര്ബാനയുയര്‍ത്തി എന്നെ ക്ഷണിച്ചിട്ടും എത്രയോ പ്രാവശ്യം ഞാന്‍ ആ ക്ഷണം നിരസിച്ചു.. ഇതാ അനുതാപത്തോടെ ഞാന്‍ നിന്റെ സന്നിധിയില്‍ നില്‍ക്കുന്നു. ഈ ക്രിസ്തുമസ് കാലയളവില്‍ ഒരു പൂര്‍ണ കുമ്പസാരം നടത്തുവാനും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു, ഇന്ന്, ഈശോയെ അങ്ങാണ് രക്ഷകന്‍ എന്ന് അങ്ങയെ അറിയാത്ത ഒരു വ്യക്തിയോടെങ്കിലും ഞാന്‍ പറയുന്നതായിരിക്കും.. അങ്ങ് ദാനമായി നല്‍കിയ തൊഴിലിനേയും എന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും തൊഴില്‍ സ്ഥാപനത്തെയും അനുഗ്രഹിക്കണമേ.. എന്നും ഇപ്പോഴും അങ്ങേക്ക് സ്തുതിയും സ്തോത്രവും അര്‍പ്പിക്കും..ആമേന്‍.

No comments:

Post a Comment