08.12.2012...
ഈ പ്രഭാതത്തില്‍....ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നുവെങ്കില്‍, അല്പ്പവിശ്വാസികളെ നിങ്ങളെ ദൈവം എത്രയധികം അലങ്കരിക്കുകയില്ല. നല്ല ദൈവമേ ഈ നിമിഷംവരെ ലഭിച്ച പ്രത്യേകിച്ചു കഴിഞ്ഞ രാത്രിയിലെ സംരക്ഷണത്തെ ഓര്‍ത്തും അങ്ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. അങ്ങയുടെ അനന്ത പരിപാലനയില്‍ ആശ്രയിക്കാതെയും വിശ്വസിക്കാതെയും പോയ നിമിഷങ്ങളെ ഓര്‍ത്...ത് മാപ്പ് ചോദിക്കുന്നു. ചോദിക്കുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ ആഗ്രഹങ്ങള്‍ അറിയുന്ന അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തില്‍ പൂര്‍ത്തിയാകാനാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. അങ്ങയുടെ കരുണയും നീതിയും കുറിച്ച് പാടുവാനും വിശുദ്ധിയുടെ പാതയില്‍ ജീവിക്കുവാനുമായി എന്റെ ജീവിതത്തെ അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. വഴിപിഴച്ചവരുടെ പ്രവര്‍ത്തികളില്‍ കൂട്ടുനില്‍ക്കാതെ നിഷ്കളങ്ക മാര്‍ഗത്തില്‍ ചരിക്കുവാന്‍ ഞാന്‍ ശ്രദ്ധവെയ്ക്കും. നീചമായ ഒന്നിലും ഞാന്‍ കണ്ണുവെക്കാതിരിക്കട്ടെ. ഞാന്‍ അന്യായമായി നേടിയതൊക്കെയും അങ്ങ് എന്നില്‍ നിന്ന് തിരികെ എടുക്കണമേ. കര്‍ത്താവേ അധികമുള്ള പണവും വസ്ത്രവും സുഖവും എല്ലാം അങ്ങ് തിരികെ എടുക്കുക...അധികമായി അങ്ങയുടെ സ്നേഹവും കാരുണ്യവും ക്ഷമയും മാത്രം എനിക്ക് നല്‍കുക. പരിശുദ്ധ മാര്‍ഗത്തില്‍ ചരിച്ച് സ്വര്‍ഗം സ്വന്തമാക്കിയ പരിശുദ്ധ അമ്മയും വിശുദ്ധരും എനിക്ക് നല്‍കുന്ന വലിയ മാതൃകയില്‍ ജീവിക്കുവാന്‍ പാപിയായ ഞാനും ആഗ്രഹിക്കുന്നു. അവരുടെ മദ്ധ്യസ്ഥത വഴി എന്നെയും അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മയുടെ അമലോല്‍ഭവ തിരുന്നാളില്‍ അമ്മയെ തള്ളിക്കളയുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു. അമ്മയുടെ സ്നേഹം അവര്‍ക്ക് മനസിലാക്കി കൊടുക്കണമേ. കൃപകളാല്‍ നിറഞ്ഞ ദൈവമാതാവേ എല്ലാ മക്കള്‍ക്കും നീ അമ്മയാണല്ലോ. നിന്നെ സ്നേഹിക്കുന്നവര്‍ക്കും നിന്നെ വെറുക്കുന്നവര്‍ക്കും നീ അമ്മതന്നെയല്ലോ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ പരിശുദ്ധ അമ്മയെന്ന വലിയ സമ്മാനത്തിനു ഇന്ന് പ്രത്യേകം നന്ദി പറയുന്നു. ഇന്നത്തെ എന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സമര്‍പ്പിച്ചു അങ്ങേക്ക് ആരാധനയര്‍പ്പിക്കുന്നു.

No comments:
Post a Comment