Tuesday, December 11, 2012

Picture Reflections



















Christmas

















Jesus Comes


Jesus Loves you


പ്രഭാത പ്രാര്‍ത്ഥന

30.11.2012
ഈ പ്രഭാതത്തില്‍, ആകാശവും ഭൂമിയും കടന്നുപോകാം എന്നാല്‍ എന്റെ വാക്കുകള്‍ ഒരിക്കലും കടന്നു പോകുകയില്ല എന്നരുള്‍ചെയ്ത ഈശോയെ, അങ്ങേക്ക് ഞാന്‍ ആരാധനയും സ്തുതിയും സമര്‍പ്പിക്കുന്നു. രാത്രിയിലെ നല്ല ഉറക്കത്തിനും ഈ പ്രഭാതത്തിനും ഈ നിമിഷം വരെയുള്ള സംരക്ഷണത്തിനും അങ്ങേക്ക് നന്ദി. കര്‍ത്താവേ ഞാന്‍ എന്തായിരിക്കുന്നുവോ അത് അങ്ങയുടെ വലിയ പദ്ധതിയുടെ ഭാഗമാണല്ലോ. ഞാന്‍ എന്നെത്തന്നെ അംഗീകരിക്കുവാനും മനസിലാക്കുവാനുമുള്ള കൃപ നല്കണമേ. കര്‍ത്താവേ എന്റെ ജീവിതംകൊണ്ടു ഞാന്‍ അങ്ങേക്ക് ഒരു പുതിയ കീര്‍ത്തനം ആലപിക്കട്ടെ. കര്‍ത്താവേ അങ്ങയുടെ വചനം സത്യവും അവിടുത്തെ പ്രവര്‍ത്തികള്‍ വിശ്വസനീയവുമാണ്. കര്‍ത്താവേ എന്നെ എന്റെ അമ്മയുടെ ഉദരത്തില്‍ ഉരുവാക്കുകയും എനിക്ക് രൂപം നല്‍കുകയും ചെയ്ത അങ്ങയുടെ മഹാസ്നേഹത്തിനു എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. എന്റെ സൃഷ്ടാവായ അങ്ങയില്‍ ആശ്രയിക്കാതെ ഞാന്‍ മനുഷ്യരില്‍ ആശ്രയിക്കുകയും നിരാഷനാവുകയും ചെയ്തിട്ടുണ്ട്. എന്നെ കുറിച്ച് വലിയ പദ്ധതികള്‍ ഒരുക്കി കാത്തിരിക്കുന്ന അങ്ങയെ പലപ്പോഴും ഞാന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ലോകത്തിന്റെ സുഖവും സന്തോഷവും സ്ഥാനവും പ്രശസ്തിയുമൊക്കെ ആഗ്രഹിച്ചു പോയിട്ടുണ്ട്. ഇവയൊന്നും ശാശ്വതമല്ല എന്നെനിക്കറിയാം. എങ്കിലും അറിയാതെ ഉണ്ടാകുന്ന ഈ പാപങ്ങളെ അതിജീവിക്കുവാന്‍ എനിക്ക് കൃപ നല്കണമേ. കര്‍ത്താവേ അങ്ങയുടെ തിരുഹിതം അനുസരിച്ച് ഞാന്‍ ജീവിക്കട്ടെ. ഈശോയെ അങ്ങയുടെ മഹത്വത്തിന്റെ സിംഹാസന സന്നിധിയില്‍ നിരന്തരം നില്‍ക്കുവാന്‍ അങ്ങ് തിരഞ്ഞെടുത്ത മാലാഖമാരും വിശുദ്ധരും എത്രയോ ഭാഗ്യവാന്മാരാണ്. പരിശുദ്ധ കുര്‍ബാനയില്‍ എന്നെ വലുതാക്കുവാന്‍ വളര്‍ത്തുവാന്‍ സ്വയം ചെറുതാകുന്ന ആ വലിയ സ്നേഹത്തിനു പകരം എന്താണ് ഞാന്‍ നല്‍കേണ്ടത്. പാപം നിറഞ്ഞ ഈ ജീവിതം അങ്ങയുടെ തിരുരക്തത്താല്‍ കഴുകി വിശുദ്ധീകരിച്ചു അങ്ങേക്ക് പ്രീതികരമായ ഒരു ബലിയായി സ്വീകരിക്കണമേ. ഈശോയെ ഉദരത്തില്‍ വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച പരിശുദ്ധ അമ്മെ, ഈശോയെ എന്നും ഹൃദയത്തില്‍ വഹിക്കുവാനുള്ള കൃപ ഈശോയില്‍ നിന്നും എനിക്ക് വാങ്ങി തരണമേ. ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

പ്രഭാത പ്രാര്‍ത്ഥന

05/12/2012.ഈ പ്രഭാതത്തില്‍.... പ്രഭാതം മുതല്‍ പ്രദോഷം വരെ കര്‍ത്താവേ അങ്ങേക്ക് മഹത്വമുണ്ടാകട്ടെ. നന്ദി ദൈവമേ നന്ദി ദൈവമേ നിത്യവും നിത്യവും നന്ദി ദൈവമേ, അങ്ങ് തന്ന സ്നേഹത്തി നന്ദി . അങ്ങയുടെ ദാനങ്ങള്‍ക്ക് നന്ദി.. അങ്ങ് തന്ന സുഖങ്ങള്‍ക്കും ദുഖങ്ങള്‍ക്കും നന്ദി. അങ്ങ് തന്ന സൌഹൃദങ്ങള്‍ക്ക് നന്ദി. അങ്ങ് തന്ന തൊഴിലിനും നന്ദി. എന്റെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ ജീവിത പങ്കാളി മക്കള്‍ എന്നിവരെയോര്‍ത്തു നന്ദി.. കര്‍ത്താവേ ഒന്ന് ചിന്തിച്ചു നോക്കിയാല്‍ നന്ദി പറഞ്ഞു തീര്‍ക്കുവാന്‍ ഈ ജീവിതം തന്നെ തികയുകയില്ല. എന്റെ ദൈവമേ, ബലഹീനനായ ഞാന്‍ ചിന്തയിലും വാക്കിലും പ്രവര്‍ത്തിയിലും വരുത്തുന്ന പാപങ്ങളെയോര്‍ത്തു നിറഞ്ഞ മനസോടെ മാപ്പ് ചോദിക്കുന്നു. ഈശോയുടെ തിരു രക്തത്താല്‍ കഴുകണേ. അങ്ങയുടെ പരിശുദ്ധാതമാവിനാല്‍ എന്നെയും ശക്തിപ്പെടുത്തണെ. കര്‍ത്താവേ ആര്‍ക്കെല്ലാം വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുവാന്‍ കടപ്പെട്ടിരിക്കുന്നോ അവരെയും അവരുടെ നിയോഗങ്ങളെയും സമര്‍പ്പിക്കുന്നു. ആശീര്‍വദിക്കണേ അനുഗ്രഹിക്കണേ. അങ്ങയുടെ സന്നിധിയില്‍ പ്രീതി കണ്ടെത്തിയ പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും ഞങ്ങള്‍ക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കട്ടെ.

പ്രഭാത പ്രാര്‍ത്ഥന

06.12.2012....ഈ പ്രഭാതത്തില്‍ ... എന്റെ നല്ല ഈശോയെ നന്ദി തന്‍ ബലിയായി എന്നുടെ ഹൃദയമേകിടാം, തന്ന നന്മകള്‍ ഓരോന്നായി എണ്ണിയോര്‍ത്തീടാം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ ആമേന്‍. പുത്രനായ യേശുവിന്റെ നാമത്തില്‍ യേശുവിലൂടെ പരിശുട്ധാത്മാവുമായുള്ള ഐക്യത്തില്‍ എല്ലാ മഹിമയും ആരാധനയും എന്നും എന്നേക്കും. ഈശോയെ ഇന്നത്തെ എന്റെ എല്ലാ ചിന്തകളും പ്രവര്‍ത്തികളും വാക്കുകളും അങ്ങേക്ക് സമര്പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധാത്മാവ് വഴി അവയെ അങ്ങയുടെ മഹ്ത്വത്തിനുതകുംവിധം ആക്കി തീര്‍ക്കണമേ. എനിക്ക് അങ്ങ് നല്‍കിയ തൊഴിലും സൌഹൃദവും തൊഴില്‍ ശാലയും അങ്ങയുടെ ദിവ്യപരിപാലനയില്‍ സമര്‍പ്പിക്കുന്നു. എന്റെ ഈ ജീവിതം സ്വര്‍ഗരാജ്യത്തിനു ഒരുങ്ങുവാനുള്ള അവസരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. എങ്കിലും പലസാച്ചര്യങ്ങളിലും വാക്കിലും നോക്കിലും ഞാന്‍ പാപം ചെയ്തു പോകുന്നു. ഈശോയുടെ അതിദാരുണമായ പീഡാനുഭാവങ്ങളെ പ്രതി എന്റെമേല്‍ കനിയണമേ. ദൈവമേ, ഈ ക്രിസ്തുമസ്കാലം നല്ല ഒരുക്കം നടത്തി ഈശോയുടെ ജന്മദിനം ഉചിതമായി ആഘോഷിക്കുവാന്‍ എന്നെ സഹായിക്കണമേ. മദ്യപാനത്തില്‍ നിന്നും മറ്റു ദുശ്ശീലങ്ങളില്‍ നിന്നും എനിക്ക് മോചനമേകണമേ. എന്നെ അങ്ങയുടെ സ്വന്തായി മാറ്റണമേ. അങ്ങയെ സ്വന്തമായി സ്വീകരിച്ചു ജീവിച്ചു മാതൃക നല്‍കിയ പരിശുദ്ധ അമ്മയും വിശുദ്ധരും എന്നെ സഹായിക്കട്ടെ.. ആമേന്‍..

പ്രഭാത പ്രാര്‍ത്ഥന

07.12.2012....ഈ പ്രഭാതത്തില്‍ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ ദൈവമേ അങ്ങേക്ക് നന്ദിയും പുകഴ്ചയും അര്‍പ്പിക്കുക ഉചിതമാണല്ലോ. അവിടുന്നാണല്ലോ എന്നെ എഴുന്നെല്പ്പിച്ചതും എനിക്ക് ജീവന്‍ നല്കിയതും. നന്ദിയോടെ അങ്ങയുടെ അന്നിധിയില്‍ നില്‍ക്കുമ്പോഴും എന്റെ കഴിഞ്ഞകാല ജീവിതത്തിലെ പാപങ്ങളെ പ്രതി അങ്ങ് എന്നോട് കോപിക്കരുതെന്നും എന്നെ അതിനോത്തവിധം ശിക്ഷിക്കരുതേ എന്നും മനമുരുകി പ്രാര്‍ത്ഥിക്കുന്നു. അങ്ങ് എന്ന് കൈവിട്ടാല്‍ ഈ ഭൂമിയില്‍ ഒരു രാജാക്കന്മാര്‍ക്കും നേതാക്കന്മാര്‍ക്കും എന്നെ രക്ഷിക്കാനാവില എന്ന് ഞാന്‍ പൂര്‍ണമായി തിരിച്ചറിയുന്നു. അവിടത്തേക്ക് ഇഷ്ടമുള്ളത് മാത്രം ചിന്തിക്കുവാനും പറയാനും ചെയ്യാനുമായി എന്റെ ജീവിതത്തെ, അങ്ങയുടെ ദാനമായ ജീവിതത്തെ അങ്ങയുടെ കരങ്ങളില്‍ തന്നെ സമര്‍പ്പിക്കുന്നു. ഈ വിശ്വാസ വര്‍ഷത്തില്‍ അങ്ങയിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാനും ഉണ്ണി ഈശോക്ക് ജനിക്കുവാന്‍ എന്റെ ഹൃദയം ഒരുക്കുവാനും എന്നെ സഹായിക്കണമേ. പരിശുദ്ധ അമ്മ ദൈവദൂതന്റെ വാക്കുകള്‍ക്കു ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞത് പോലെ ഞാനും എന്റെ രക്ഷകനായ യേശുവിന്റെ ഇഷ്ടം എന്നില്‍ നിറവേറാന്‍ എന്നെ തന്നെ സമര്‍പ്പിക്കുന്നു. ഈശോക്ക് ജനിക്കുവാന്‍ ഹൃദയവും ജീവിതവും നല്‍കിയ എല്ലാ വിശുദ്ധരുടെയും മാതൃക എനിക്ക് പ്രചോദനമേകട്ടെ. ഞാന്‍ ആരോടും കോപിക്കാതെ സ്നേഹത്തോടെ പെരുമാറുവാന്‍ എനിക്ക് കൃപ നല്‍കണേ. അവിടുത്തെ രാജ്യത്തില്‍ എത്തുവോളം ഞാന്‍ എന്നെ എല്പ്പിക്കപ്പെടിരിക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും വിശുദ്ധിയോടെ ചെയ്യട്ടെ. കര്‍ത്താവേ എന്നെയും അങ്ങയുടെ സ്വന്തമാക്കി തീര്‍ക്കണേ. പിതാവിനും പുത്രനും പരിശുദ്ധാത്മാവീനുമ് സ്തുതി....

പ്രഭാത പ്രാര്‍ത്ഥന

ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നുവെങ്കില്‍, അല്പ്പവിശ്വാസികളെ നിങ്ങളെ ദൈവം എത്രയധികം അലങ്കരിക്കുകയില്ല. നല്ല ദൈവമേ ഈ നിമിഷംവരെ ലഭിച്ച പ്രത്യേകിച്ചു കഴിഞ്ഞ രാത്രിയിലെ സംരക്ഷണത്തെ ഓര്‍ത്തും അങ്...
ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. അങ്ങയുടെ അനന്ത പരിപാലനയില്‍ ആശ്രയിക്കാതെയും വിശ്വസിക്കാതെയും പോയ നിമിഷങ്ങളെ ഓര്‍ത്ത് മാപ്പ് ചോദിക്കുന്നു. ചോദിക്കുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ ആഗ്രഹങ്ങള്‍ അറിയുന്ന അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തില്‍ പൂര്‍ത്തിയാകാനാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌. അങ്ങയുടെ കരുണയും നീതിയും കുറിച്ച് പാടുവാനും വിശുദ്ധിയുടെ പാതയില്‍ ജീവിക്കുവാനുമായി എന്റെ ജീവിതത്തെ അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. വഴിപിഴച്ചവരുടെ പ്രവര്‍ത്തികളില്‍ കൂട്ടുനില്‍ക്കാതെ നിഷ്കളങ്ക മാര്‍ഗത്തില്‍ ചരിക്കുവാന്‍ ഞാന്‍ ശ്രദ്ധവെയ്ക്കും. നീചമായ ഒന്നിലും ഞാന്‍ കണ്ണുവെക്കാതിരിക്കട്ടെ. ഞാന്‍ അന്യായമായി നേടിയതൊക്കെയും അങ്ങ് എന്നില്‍ നിന്ന് തിരികെ എടുക്കണമേ. കര്‍ത്താവേ അധികമുള്ള പണവും വസ്ത്രവും സുഖവും എല്ലാം അങ്ങ് തിരികെ എടുക്കുക...അധികമായി അങ്ങയുടെ സ്നേഹവും കാരുണ്യവും ക്ഷമയും മാത്രം എനിക്ക് നല്‍കുക. പരിശുദ്ധ മാര്‍ഗത്തില്‍ ചരിച്ച് സ്വര്‍ഗം സ്വന്തമാക്കിയ പരിശുദ്ധ അമ്മയും വിശുദ്ധരും എനിക്ക് നല്‍കുന്ന വലിയ മാതൃകയില്‍ ജീവിക്കുവാന്‍ പാപിയായ ഞാനും ആഗ്രഹിക്കുന്നു. അവരുടെ മദ്ധ്യസ്ഥത വഴി എന്നെയും അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മയുടെ അമലോല്‍ഭവ തിരുന്നാളില്‍ അമ്മയെ തള്ളിക്കളയുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു. അമ്മയുടെ സ്നേഹം അവര്‍ക്ക് മനസിലാക്കി കൊടുക്കണമേ. കൃപകളാല്‍ നിറഞ്ഞ ദൈവമാതാവേ എല്ലാ മക്കള്‍ക്കും നീ അമ്മയാണല്ലോ. നിന്നെ സ്നേഹിക്കുന്നവര്‍ക്കും നിന്നെ വെറുക്കുന്നവര്‍ക്കും നീ അമ്മതന്നെയല്ലോ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ പരിശുദ്ധ അമ്മയെന്ന വലിയ സമ്മാനത്തിനു ഇന്ന് പ്രത്യേകം നന്ദി പറയുന്നു. ഇന്നത്തെ എന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സമര്‍പ്പിച്ചു അങ്ങേക്ക് ആരധനയര്‍പ്പിക്കുന്നു...ആമേന്‍/

പ്രഭാത പ്രാര്‍ത്ഥന

08.12.2012...
ഈ പ്രഭാതത്തില്‍....ഇന്നുള്ളതും നാളെ തീയില്‍ എറിയപ്പെടുന്നതുമായ പുല്ലിനെ ദൈവം ഇപ്രകാരം അലങ്കരിക്കുന്നുവെങ്കില്‍, അല്പ്പവിശ്വാസികളെ നിങ്ങളെ ദൈവം എത്രയധികം അലങ്കരിക്കുകയില്ല. നല്ല ദൈവമേ ഈ നിമിഷംവരെ ലഭിച്ച പ്രത്യേകിച്ചു കഴിഞ്ഞ രാത്രിയിലെ സംരക്ഷണത്തെ ഓര്‍ത്തും അങ്ങേക്ക് ആരാധനയും സ്തുതിയും അര്‍പ്പിക്കുന്നു. അങ്ങയുടെ അനന്ത പരിപാലനയില്‍ ആശ്രയിക്കാതെയും വിശ്വസിക്കാതെയും പോയ നിമിഷങ്ങളെ ഓര്‍ത്...ത് മാപ്പ് ചോദിക്കുന്നു. ചോദിക്കുന്നതിനു മുന്‍പ് തന്നെ ഞങ്ങളുടെ ആഗ്രഹങ്ങള്‍ അറിയുന്ന അങ്ങയുടെ ഇഷ്ടം എന്റെ ജീവിതത്തില്‍ പൂര്‍ത്തിയാകാനാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്‌. അങ്ങയുടെ കരുണയും നീതിയും കുറിച്ച് പാടുവാനും വിശുദ്ധിയുടെ പാതയില്‍ ജീവിക്കുവാനുമായി എന്റെ ജീവിതത്തെ അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. വഴിപിഴച്ചവരുടെ പ്രവര്‍ത്തികളില്‍ കൂട്ടുനില്‍ക്കാതെ നിഷ്കളങ്ക മാര്‍ഗത്തില്‍ ചരിക്കുവാന്‍ ഞാന്‍ ശ്രദ്ധവെയ്ക്കും. നീചമായ ഒന്നിലും ഞാന്‍ കണ്ണുവെക്കാതിരിക്കട്ടെ. ഞാന്‍ അന്യായമായി നേടിയതൊക്കെയും അങ്ങ് എന്നില്‍ നിന്ന് തിരികെ എടുക്കണമേ. കര്‍ത്താവേ അധികമുള്ള പണവും വസ്ത്രവും സുഖവും എല്ലാം അങ്ങ് തിരികെ എടുക്കുക...അധികമായി അങ്ങയുടെ സ്നേഹവും കാരുണ്യവും ക്ഷമയും മാത്രം എനിക്ക് നല്‍കുക. പരിശുദ്ധ മാര്‍ഗത്തില്‍ ചരിച്ച് സ്വര്‍ഗം സ്വന്തമാക്കിയ പരിശുദ്ധ അമ്മയും വിശുദ്ധരും എനിക്ക് നല്‍കുന്ന വലിയ മാതൃകയില്‍ ജീവിക്കുവാന്‍ പാപിയായ ഞാനും ആഗ്രഹിക്കുന്നു. അവരുടെ മദ്ധ്യസ്ഥത വഴി എന്നെയും അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മയുടെ അമലോല്‍ഭവ തിരുന്നാളില്‍ അമ്മയെ തള്ളിക്കളയുകയും അപമാനിക്കുകയും ചെയ്യുന്ന എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു. അമ്മയുടെ സ്നേഹം അവര്‍ക്ക് മനസിലാക്കി കൊടുക്കണമേ. കൃപകളാല്‍ നിറഞ്ഞ ദൈവമാതാവേ എല്ലാ മക്കള്‍ക്കും നീ അമ്മയാണല്ലോ. നിന്നെ സ്നേഹിക്കുന്നവര്‍ക്കും നിന്നെ വെറുക്കുന്നവര്‍ക്കും നീ അമ്മതന്നെയല്ലോ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ പരിശുദ്ധ അമ്മയെന്ന വലിയ സമ്മാനത്തിനു ഇന്ന് പ്രത്യേകം നന്ദി പറയുന്നു. ഇന്നത്തെ എന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും സമര്‍പ്പിച്ചു അങ്ങേക്ക് ആരാധനയര്‍പ്പിക്കുന്നു.

പ്രഭാത പ്രാര്‍ത്ഥന

ഇന്നത്തെ പ്രഭാത പ്രാര്‍ത്ഥന

ഓ എന്റെ ഈശോ നിന്നെ ഞാന്‍ സ്നേഹിക്കുന്നു എന്ന് നീ അറിയുന്നുവല്ലോ. നീ എന്നെ സ്നേഹിക്കുന്നതുപോലെ നിന്നെയും സ്നേഹിക്കുവാനുള്ള കൃപ നീ എനിക്ക് നല്കണമേ. ഈ ക്രിസ്തുമസ് ദിനങ്ങളില്‍ നീ എന്റെ ഹൃദയത്തില്‍ ജനിക്കണേ. ഒരിക്കല...
ും എന്നെ വിട്ടു അകന്നു പോകരുത
േ, എന്റെ ഹൃദയത്തില്‍ ജനിക്കണേ. കഠിന ഹൃദയരായ ലോകരുടെ ഇടയില്‍ നിര്‍മലമായ ഒരു ഹൃദയം എനിക്ക് മെനഞ്ഞു നല്കണമേ. നിന്നെപ്പോലെ നിസ്വാര്തമായി സ്നേഹിക്കുവാനുള്ള കൃപയും എനിക്ക് നല്കണമേ. നിന്റെ കവിഞ്ഞൊഴുകുന്ന സ്നേഹം സ്വീകരിക്കാന്‍ കെല്‍പ്പുള്ള തുറന്ന ഹൃദയം എനിക്കും എന്റെ സഹോദരങ്ങള്‍ക്കും നല്കണമേ. ആമേന്‍.
See More

പ്രഭാത പ്രാര്‍ത്ഥന

ഈ പ്രഭാതത്തില്‍ 11.12.2012..

തിരുനാമ കീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ. ഈശോയെ ഈ പ്രഭാതത്തില്‍ അങ്ങയുടെ കരങ്ങളില്‍ നിന്നും ഞാന്‍ ഇന്നത്തെ ജീവനും ജീവിതവും സ്വീകരിക്കുന്നു. നന്ദി നിറഞ്ഞ ഹൃദയത്തോടെ എല്ലാ സൃഷ്ടികളോടും ചേര്‍ന്ന് ഞാനും അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു. എനിക്ക് തിരികെ തരുവാന്‍ ഒന്നുമില്ലെങ്കിലും എന്റെ ജീവിതത്തില്‍ നിനും ഒന്നും തിരികെ പ്രതീക്ഷിക്കാതെ എന്നെ എന്നും സ്നേ...

ഹിക്കുന്ന അങ്ങയെ എന്നും പാടിസ്തുതിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓരോ ദിവസവും ഞാന്‍ അനുഭവിക്കുന്ന അങ്ങയുടെ സ്നേഹവും കരുണയും ഒക്കെ എങ്ങനെ എനിക്ക് മറക്കാനാവും.. ഞാന്‍ മറന്നാലും എന്നെ മറക്കാതെ കൈവെള്ളയില്‍ കാത്തു സൂക്ഷിക്കുന്ന അങ്ങയെ സ്നേഹിച്ചു എന്നും ജീവിക്കാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍.. അപ്രകാരം ഭാഗ്യം ലഭിച്ച വിശുദ്ധര്‍ എത്രയോ ഭാഗ്യവാന്മാര്‍. എന്നെ കൈപ്പിടിച്ച്‌ നടത്തുവാന്‍ സ്വന്തം അമ്മയെയും എനിക്ക് നല്ലത് ചൊല്ലിത്തരുവാന്‍ വിശുദ്ധരെയും അങ്ങ് നല്‍കി.. ഞാന്‍ എന്റെ ആത്മീയ യാത്രയില്‍ തളരാതെ പതറാതെ നടക്കുവാന്‍ കുമ്പസാരവും പരിശുദ്ധ കുര്‍ബാനയും എനിക്ക് നല്‍കി. ഈശോയെ ഇതിനൊക്കെ ഞാന്‍ അര്‍ഹനാണോ... ഈശോയെ.. നീ കാണുന്നുണ്ട് എന്നെ... എന്റെ ചിന്തകളെയും വാക്കുകളെയും പ്രവര്‍ത്തികളെയും.. ഈശോയെ, എത്ര തവണയാണ് അങ്ങയെ മനപൂര്‍വം മറന്നു ഈ ലോകത്തിന്റെ വഴികളിലേക്ക് ഞാന്‍ പോയത്.. കുമ്പസാരക്കൂട് എന്നെ അനുതാപത്തിനായി വിളിച്ചിട്ടും ഒഴിഞ്ഞുമാറി ഞാന്‍. ഇത് എന്റെ ശരീരമാകുന്നു ..നിങ്ങള്‍ വാങ്ങി ഭക്ഷിക്കുവിന്‍ എന്ന് പുരോഹിതന്‍ വിശുദ്ധ അള്‍ത്താരയില്‍ നിന്നും കുര്ബാനയുയര്‍ത്തി എന്നെ ക്ഷണിച്ചിട്ടും എത്രയോ പ്രാവശ്യം ഞാന്‍ ആ ക്ഷണം നിരസിച്ചു.. ഇതാ അനുതാപത്തോടെ ഞാന്‍ നിന്റെ സന്നിധിയില്‍ നില്‍ക്കുന്നു. ഈ ക്രിസ്തുമസ് കാലയളവില്‍ ഒരു പൂര്‍ണ കുമ്പസാരം നടത്തുവാനും പരിശുദ്ധ കുര്‍ബാന സ്വീകരിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു, ഇന്ന്, ഈശോയെ അങ്ങാണ് രക്ഷകന്‍ എന്ന് അങ്ങയെ അറിയാത്ത ഒരു വ്യക്തിയോടെങ്കിലും ഞാന്‍ പറയുന്നതായിരിക്കും.. അങ്ങ് ദാനമായി നല്‍കിയ തൊഴിലിനേയും എന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരെയും തൊഴില്‍ സ്ഥാപനത്തെയും അനുഗ്രഹിക്കണമേ.. എന്നും ഇപ്പോഴും അങ്ങേക്ക് സ്തുതിയും സ്തോത്രവും അര്‍പ്പിക്കും..ആമേന്‍.

Morning Prayer

12.12.12.
സ്നേഹനിധിയായ പിതാവേ ചരിത്രത്തിലെ ഒരു പ്രധാന ദിവസത്തിലേക്ക് ഞങ്ങളെ കൊണ്ടുവന്ന അങ്ങയുടെ വലിയ സ്നേഹത്തിനു നന്ദി പറയുന്നു. ദൈവമേ അങ്ങയുടെ പ്രിയപുത്രനും ഞങ്ങളുടെ രക്ഷകനുമായ യേശുക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങുന്ന ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ. അവിടുത്തെ പരിശുദ്ധാതമാവിനെ അയച്ചു ഞങ്ങളുടെ ഹൃദയങ്ങളെ വിശുദ്ധീകരിക്കണമേ. എന്റെ ദുഖത്തില്‍ സുഖവും രോഗത്തില്‍ ആരോഗ്യവും പരാജയത്തിലെ വിജയവും അങ്ങാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അഗയുടെ കരം എന്നെ താങ്ങി നടത്തുന്നത് ഞാന്‍ അറിയുന്നു. ആകാശത്തേക്കാള്‍ ഉന്നതമായ അങ്ങയുടെ കാരുണ്യത്താല്‍ എന്നോട് കരുണകാണിക്കണമേ. ഇതാ അങ്ങയുടെ സ്നഹം അനുഭവിക്കാന്‍ എന്റെ ഹൃദയത്തെയും അങ്ങയുടെ സ്നേഹം പകരാന്‍ എന്റെ ശരീരത്തെയും അങ്ങേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങേക്ക് ഇഷ്ടമുള്ളത് എന്നോട് പ്രവര്‍ത്തിച്ചു കൊള്ളുക..ഓരോ വിശുദ്ധരും അങ്ങയുടെ കരങ്ങളിലേക്ക് പൂര്‍ണമായി സമര്‍പ്പിച്ചത് പോലെ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കുവാന്‍ എന്റെ ജീവിതത്തെയും ഇതാ ഞാന്‍ സമര്‍പ്പിക്കുന്നു. അങ്ങ് എനിക്ക് നല്‍കിയ എന്റെ മാതാപിതാക്കള്‍ സഹോദരങ്ങള്‍ എന്റെ ജീവിത പങ്കാളി, മക്കള്‍, ഭവനം, തൊഴില്‍ സൌഹൃദങ്ങള്‍ എല്ലാം തന്നെ ഈ പ്രഭാതത്തില്‍ അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അറിയുന്ന അങ്ങ് അവരെ അനുഗ്രഹിക്കണമേ. ഈശോയെ അങ്ങേക്ക് ഇഷ്ടമില്ലാത്ത യാതൊന്നും എന്നില്‍ നിന്നും സംഭവിക്കാതിരിക്കട്ടെ. അവിടത്തേക്ക് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലൂടെ ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എല്ലാ സ്തുതിയും പുകഴ്ചയും സമര്‍പ്പിക്കുന്നു ആമേന്‍..